രാജസ്ഥാന്‍ മരുഭൂമിയിൽ ‘യുദ്ധ് അഭ്യാസ്’; ഇന്ത്യ -യുഎസ് സംയുക്ത സൈനികാഭ്യാസം

news image
Sep 9, 2024, 1:27 pm GMT+0000 payyolionline.in

ന്ത്യ – യുഎസ് സംയുക്ത സൈനിക അഭ്യാസത്തിന്‍റെ 20 -ാം പതിപ്പായ  ‘യുദ്ധ അഭ്യാസ് -2024’ (Yudh Abhyas 2024) ന് രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ഇന്ന് തുടക്കമായി. ഈ മാസം 22 വരെയാണ് സൈനിക അഭ്യാസം. 2004 മുതലാണ് ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിൽ സൈനിക അഭ്യാസം തുടങ്ങിയത്. ഇരുപതാമത്തെ പതിപ്പാണ് ഈ വർഷം നടക്കുന്നത്. അറൂനൂറ് സൈനികർ അടങ്ങുന്ന ഇന്ത്യൻ കരസേന സംഘവും യുഎസ് ആർമിയുടെ അലാസ്ക ആസ്ഥാനമായുള്ള 11-ആം എയർബോൺ ഡിവിഷനിലെ 1-24 ബറ്റാലിയനിലെ സൈനികരാണ് യുഎസ് സംഘത്തിലുള്ളത്.

ഇരുരാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമാണ് സൈനികാഭ്യാസം. സാങ്കേതികവിദ്യ കൈമാറ്റം, യുദ്ധരംഗത്തെ പുതിയ വെല്ലുവിളികൾ നേരിടുന്നതിനുള്ള പരിശീലനം, ആയുധ ശക്തിയുടെ പ്രകടനം എന്നിവയും സൈനിക അഭ്യാസത്തിന്‍റെ ഭാഗമായി നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് യുദ്ധ് അഭ്യാസ് സഹായകരമാകുമെന്ന് കരസേന വൃത്തങ്ങൾ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe