കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, വീട്ടിൽ വിളിച്ചുവരുത്തി വെട്ടി: യുവാവ് പിടിയില്‍

news image
Sep 1, 2023, 7:09 am GMT+0000 payyolionline.in

മുണ്ടക്കയം∙ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുരിയിലംകാട്ടിൽ വീട്ടിൽ ഡെന്നീസ് ദേവസ്യ (31) എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിൽ ആവുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് യുവതി ഇയാളുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുണ്ടായ വിരോധം മൂലം ഇയാൾ യുവതിയെ ചിത്രങ്ങള്‍ കാണിച്ചു ഭീഷണിപെടുത്തി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടുകൂടി തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി കയ്യില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തു നിന്ന് കടന്നു കളഞ്ഞു. പരാതിയെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്ത മുണ്ടക്കയം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe