യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് വൈശാഖൻ, ‘ഭാര്യയ്ക്കറിയാം’, മാളിക്കടവിലെ കൊലപാതകത്തില്‍ തെളിവെടുപ്പ്

news image
Jan 30, 2026, 6:07 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പൊലീസ്. മാളിക്കടവിലെ വൈശാഖൻ്റെ ഇൻ്റസ്ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും, ഉറക്ക ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്ന് പ്രതി വൈശാഖൻ പറഞ്ഞു. കൃത്യം നടത്തിയത് ഭാര്യയ്ക്കറിയാം എന്നും വൈശാഖൻ പറഞ്ഞു.

കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും കഴിഞ്ഞ ദിവസം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. പതിനാറുവയസുമുതൽ തന്നെ വൈശാഖൻ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു. ഇക്കകഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തിൽ വച്ച് വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം. എലത്തൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe