വടകര: പരസ്യ മോഡലായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഐ.ഡി നിർമിച്ച യുവാവിനെ റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു .തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി പുത്തൻ വീട്ടിൽ മെൽവിൻ വിൻസന്റ് (30) നെയാണ് സൈബർ ക്രൈം ഇൻസ്പെക്ടർ സി. ആർ. രാജേഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത് .
യുവതിയുടെ ഇൻസ്റ്റാഗ്രാം പേജിൽ അശ്ലീല മെസ്സേജുകളും കമന്റുകളും പോസ്റ്റ് ചെയ്യുകയും തുടർന്ന് പരാതിക്കാരിയുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ അശ്ലീല ഇൻസ്റ്റാഗ്രാം ഐ.ഡി ഉപയോഗിച്ച് പ്രതി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മെസേജ് അയച്ചതോടെയാണ് പിടിയിലായത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒമാരായ മിനീഷ് കുമാർ, എം.പി. ഷഫീർ, സി.പി.ഒമാരായ ദീപക് സുന്ദരൻ, വിപിൻ, പി. ലിംന എന്നിവരുമുണ്ടായിരുന്നു.