യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം: അപേക്ഷിക്കാനുള്ള തിയതി നീട്ടി

news image
Jul 26, 2023, 9:56 am GMT+0000 payyolionline.in

തിരുവനന്തപുരം > സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കാനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ നൽകാനുമുള്ള തീയതി നീട്ടി. ആ​ഗസ്‌ത് 10 ആണ് അവസാന തിയതി. വ്യക്തിഗത പുരസ്‌കാരത്തിന് 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങളെ നിർദേശിക്കാം. സാമൂഹ്യപ്രവർത്തനം, പത്രമാധ്യമപ്രവർത്തനം, ദൃശ്യമാധ്യമപ്രവർത്തനം, കല, സാഹിത്യം, കായികം, സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽനിന്നും മികച്ച ഓരോ വ്യക്തിക്കാണ് അവാർഡ്. അവാർഡിന് സ്വയം അപേക്ഷ നൽകേണ്ടതില്ല. ഏതൊരാൾക്കും മറ്റൊരു വ്യക്തിയെ നാമനിർദേശം ചെയ്യാം. അതത് മേഖലയിലെ വിദഗ്‌ധരുൾപ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അവാർഡിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും.

യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവാ, അവളിടം ക്ലബ്ബുകളിൽനിന്നും അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബുകൾക്ക് 30,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നൽകും. ഓരോ വിഭാഗത്തിലും അതത് ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിൽ അവാർഡിന് പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നൽകും. വെബ്സൈറ്റ്: www.ksywb.kerala.gov.in.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe