യുപിയിൽ മൂടൽ മഞ്ഞിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു: ഒരു മരണം; നിരവധി പേർക്ക് പരിക്ക്

news image
Dec 27, 2023, 2:52 pm GMT+0000 payyolionline.in

ലക്നൗ: കനത്ത മൂടൽമഞ്ഞിനെച്ചുടർന്ന് ആഗ്ര – ലഖ്‌നൗ എക്‌സപ്രസ് വേയിൽ വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി ഇടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. പന്ത്രണ്ടിലധികം പേർക്ക് പരിക്കേറ്റു. യുപിയിലെ ഉന്നാവിലാണ് അപകടം നടന്നത്. ബസും കാറുകളുമാണ് കൂട്ടിയിടിച്ചത്.

കാഴ്ചയെ മറയ്ക്കുന്ന തരത്തിൽ മഞ്ഞ് മൂടിയതാണ് അപകടത്തിനു കാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂടൽ മഞ്ഞ് കാരണം നിരവധി അപകടങ്ങളാണ് യുപിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ബറേലിയിൽ ട്രക്ക് വീട്ടിലേക്ക് പാഞ്ഞുകയറി. ആ​ഗ്രയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചു.

ഡൽ​ഹിയിലും മൂടൽമഞ്ഞിനെ തുടർന്ന് വിമാനസർവീസുകൾ താളം തെറ്റിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe