ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിനുസമീപം ഡബിള്‍ ഡെക്കര്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേര് മരിച്ചു. ബിഹാറിലെ സീതാമര്‍ഹിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ഡബിള്‍ ഡെക്കര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബുധനാഴ്ച പുലര്‍ച്ചെ ലക്നൗ- ആഗ്ര എക്സ്പ്രസ് പാതയിലായിരുന്നു അപകടം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പാല് കയറ്റിവരുകയായിരുന്ന ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. പുലര്‍ച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.