യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; താപനില കുറയും

news image
Jan 18, 2025, 8:58 am GMT+0000 payyolionline.in

ദുബൈ: യുഎഇയില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങൾ മേഘാവൃതമാകുകയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ നേരിയ മഴ പെയ്യാനുമുള്ള സാധ്യതയുണ്ട്. ഞായറാഴ്ച വരെ കിഴക്കന്‍ പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമാണ് പ്രതീക്ഷിക്കുന്നത്. നേരിയ മഴയും പെയ്യാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ശനിയാഴ്ച മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും.

ചിലപ്പോള്‍ ഇത് 40 കിലോമീറ്റര്‍ വരെ വേഗത്തിലാകും. പൊടിപടലങ്ങള്‍ ഉയരുന്നതിനാല്‍ ദൂരക്കാഴ്ച കുറയും. ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്ന് അധികൃകതര്‍ മുന്നറിയിപ്പ് നല്‍കി. പൊടി അലര്‍ജിയുള്ളവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പരമാവധി താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസുമാണ്. അന്തരീക്ഷ ഈർപ്പം 85 ശതമാനം വരെ ഉയര്‍ന്നേക്കാം. പ്രത്യേകിച്ച് രാത്രിയിലും ഞായറാഴ്ച രാവിലെയും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe