യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ഈ ട്രെയിൻ സർവീസുകൾ മുടങ്ങും

news image
Jan 5, 2024, 5:28 am GMT+0000 payyolionline.in
പാലക്കാട്‌: വിവിധ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിൻ സർവീസ്‌ മുടങ്ങുമെന്ന്‌ റെയിൽവേ. ജനുവരി 16, 23, 30, ഫെബ്രുവരി ആറ്‌ തീയതികളിലെ എറണാകുളം ജങ്‌ഷൻ -ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ തുരന്തോ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12283), 13, 20, 27, ഫെബ്രുവരി മൂന്ന്‌ തീയതികളിലെ ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ തുരന്തോ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12284 ),  17, 24, 31, ഫെബ്രുവരി ഏഴ്‌ തീയതികളിലെ കൊച്ചുവേളി – അമൃത്‌സർ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12483), 14, 21, 28, ഫെബ്രുവരി നാല്‌ തീയതികളിലെ അമൃത്‌സർ ജങ്‌ഷൻ – കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12484).

ജനുവരി 27, 28, 29, 30, 31 ഫെബ്രുവരി 1, 2, 3 തീയതികളിലെ തിരുവനന്തപുരം സെൻട്രൽ – ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12625), 29, 30, 31, ഫെബ്രുവരി 1, 2, 3, 4, 5 തീയതികളിലുള്ള ന്യൂഡൽഹി തിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12626), 9, 16, 23, 30 തീയതികളിലെ തിരുവനന്തപുരം സെൻട്രൽ -ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12643), 12, 19, 26, ഫെബ്രുവരി 2 തീയതികളിലെ ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ -തിരുവനന്തപുരം സെൻട്രൽ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12644),  6, 13, 20, 27, ഫെബ്രുവരി 3 തീയതികളിലെ എറണാകുളം ജങ്‌ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ മില്ലേനിയം പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12645), 9, 16, 23, 30, ഫെബ്രുവരി 6 തീയതികളിലെ ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ – എറണാകുളം ജങ്ഷൻ മില്ലേനിയം പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12646),  13, 20, 27, ഫെബ്രുവരി 3 തീയതികളിലെ തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22653).

ജനുവരി 15, 22, 29, ഫെബ്രുവരി 5 തീയതികളിലെ ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ – തിരുവനന്തപുരം സെൻട്രൽ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22654), 10, 17, 24, 31 തീയതികളിലെ എറണാകുളം ജങ്‌ഷൻ -ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22655), 12, 19, 26, ഫെബ്രുവരി 2 തീയതികളിലെ ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ എറണാകുളം ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22656), 12, 19, 26, ഫെബ്രുവരി 2 തീയതികളിലെ കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22659), 15, 22, 29, ഫെബ്രുവരി 5 തീയതികളിലെ യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22660) എന്നീ ട്രെയിനുകളാണ്‌ പൂർണമായും റദ്ദാക്കിയത്‌.

അറ്റകുറ്റപ്പണി : ട്രെയിനുകൾ വഴി തിരിച്ചു വിടും

ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ  വിവിധ ട്രെയിനുകൾ വഴി തിരിച്ചു വിടുമെന്ന്‌ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.

●മംഗളൂരു സെൻട്രൽ–-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (16348)  22 ന്‌ ആലപ്പുഴ വഴിയായിരിക്കും സർവീസ്‌ നടത്തുക. ഇതിന്‌ ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.

●മധുര–- തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌( 16344)  22 ന്‌ ആലപ്പുഴ വഴിയാകും. ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്‌ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും

●നിലമ്പൂർ–- കൊച്ചുവേളി രാജറാണി എക്‌സ്‌പ്രസ്‌( 16350) ആലപ്പുഴ വഴിയായിരിക്കും. ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും

●ലോക്‌മാന്യ തിലക്‌ ടെർമിനൽ–- തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്‌സ്‌പ്രസ്‌(16345) അഞ്ചുമുതൽ 12 വരെ കോട്ടയം വഴിയാകും സർവീസ്‌ നടത്തുക.എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ,   മാവേലിക്കര എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും

●തിരുവനന്തപുരം സെൻട്രൽ–- ലോക്‌മാന്യതിലക്‌ ടെർമിനൽ നേത്രാവതി എക്‌സ്പ്രസ്‌(16346) അഞ്ചുമുതൽ 13 വരെ കോട്ടയംവഴിയായിരിക്കും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌ ഉണ്ടാകും

●കൊച്ചുവേളി–- പോർബന്ദർ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(20909)  ഏഴിന്‌ കോട്ടയം വഴിയായിരിക്കും. കോട്ടയം , എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും

●തിരുനെൽവേലി–-ഗാന്ധിധാം ബിജി ഹംസഫർ എക്‌സ്‌പ്രസ്‌( 2-0923) 11ന്‌ കോട്ടയം വഴിയായിരിക്കും സർവീസ്‌ നടത്തുക.  എറണാകുളം ടൗണിൽ നിർത്തും

●തിരുനെൽവേലി–-ജാംനഗർ ദ്വൈവാരഎക്‌സ്‌പ്രസ്‌ (19577)  എട്ടിന്‌ കോട്ടയം വഴിയായിരിക്കും. കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌ ഉണ്ടാകും

●കൊച്ചുവേളി–-ഇൻഡോർ പ്രതിവാര എക്‌സ്‌പ്രസ്‌(20931) 5, 12 തീയതികളിൽ കോട്ടയം വഴിയായിരിക്കും. കോട്ടയം , എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe