പയ്യോളി : മൂരാട് റെയിൽവേ പാലത്തിൽ നിർമ്മാണ പ്രവർത്തി നടക്കുന്നതിനാൽ കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച രാത്രി 7.15 മുതൽ വ്യാഴാഴ്ച പുലർച്ചെ 1.45 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി മൂന്ന് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി. കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് (16608): സർവീസ് കൊയിലാണ്ടിയിൽ അവസാനിപ്പിക്കും. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307): സർവീസ് എലത്തൂരിൽ അവസാനിപ്പിക്കും. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി (12082): സർവീസ് കോഴിക്കോട്ട് അവസാനിപ്പിക്കും.
