മോദി വിരുദ്ധ പോസ്റ്റ്; മാലദ്വീപിലേക്കുള്ള വിമാന ബുക്കിങ് റദ്ദാക്കി പ്രമുഖ ട്രാവൽ കമ്പനി

news image
Jan 8, 2024, 4:27 am GMT+0000 payyolionline.in

ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നു മന്ത്രിമാർ അധിക്ഷേപിച്ചതിനു പിന്നാലെ മാലദ്വീപിലേക്കുള്ള എല്ലാ ഫ്ലൈറ്റ് ബുക്കിങ്ങുകളും റദ്ദാക്കി പ്രമുഖ ട്രാവൽ കമ്പനിയായ ഈസ് മൈ ട്രിപ്പ്. ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈസ് മൈ ട്രിപ്പ് മാലദ്വീപിലേക്കുള്ള എല്ലാ വിമാന ബുക്കിങ്ങുകളും റദ്ദാക്കിയതായി കമ്പനി സി.ഇ.ഒ നിഷാന്ത് പിറ്റി കുറിച്ചു.

‘വിസിറ്റ് ലക്ഷദ്വീപ്’ കാമ്പയിനും കമ്പനി തുടക്കം കുറിച്ചു. പോസ്റ്റ് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ലെ മൂ​ന്ന് ഡെ​പ്യൂ​ട്ടി മ​ന്ത്രി​മാ​രെ മാ​ല​ദ്വീ​പ് സ​സ്​​പെ​ൻ​ഡ് ചെ​യ്തിരുന്നു. യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി മ​ന്ത്രി​മാ​രാ​യ മ​ൽ​ഷ ശ​രീ​ഫ്, മ​റി​യം ഷി​യൂ​ന, അ​ബ്ദു​ല്ല മ​ഹ്സൂം മാ​ജി​ദ് എ​ന്നി​വ​രെ​യാ​ണ് സ​സ്​​പെ​ൻ​ഡ് ചെ​യ്ത​ത്. അ​ധി​​ക്ഷേ​പ​ത്തി​നെ​തി​രെ ഇ​ന്ത്യ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും വി​വാ​ദം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ൽ ഉ​ല​ച്ചി​ലു​ണ്ടാ​ക്കു​ക​യും മാ​ല​ദ്വീ​പി​നെ ബ​ഹി​ഷ്ക​രി​ക്കാ​ൻ ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ സെ​ലി​ബ്രി​റ്റി​ക​ൾ സ​മൂ​ഹ മാ​ധ്യ​മ കാ​മ്പ​യി​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദ്വീ​പ് രാ​ജ്യ​ത്തി​ന്റെ ന​ട​പ​ടി.

ല​ക്ഷ​ദ്വീ​പ് സ​ന്ദ​ര്‍ശ​ന​ത്തി​നു പി​ന്നാ​ലെ മോ​ദി പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​ല​ദ്വീ​പി​ന് ബ​ദ​ലാ​യി ല​ക്ഷ​ദ്വീ​പി​നെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കാ​നാ​ണ് മോ​ദി ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്ന​ത​ര​ത്തി​ൽ ച​ര്‍ച്ച​ക​ളും തു​ട​ങ്ങി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ദി​യു​ടെ ചി​ത്രം പ​ങ്കു​വെ​ച്ച് മ​ന്ത്രി മ​റി​യം ഷി​യൂ​ന എ​ക്സി​ൽ വി​വാ​ദ പോ​സ്റ്റി​ട്ട​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe