മോദി യു.എസിലേക്ക്;ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും, യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യും

news image
Sep 17, 2024, 3:30 pm GMT+0000 payyolionline.in

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദർശനത്തിന് ഒരുങ്ങുന്നു. സെപ്തംബർ 21 മുതൽ 23 വരെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ക്വാഡ് സമ്മേളനത്തിൽ മോദി പ​ങ്കെടുക്കും. യു.എൻ പൊതുസഭയേയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.

വിദേശകാര്യമ​ന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഡെലെവേറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് സമ്മേളനത്തിലാവും മോദി പ​ങ്കെടുക്കുക. യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ, യു.എസ്, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് ക്വാഡിലെ അംഗങ്ങൾ.

കഴിഞ്ഞ ഒരു വർഷത്തിനിടെ ക്വാഡ് സമ്മേളനത്തിൽ പ്രഖ്യാപിച്ച അജണ്ടയിൽ എത്രത്തോളം പുരോഗതിയുണ്ടാക്കിയെന്നത് വിലയിരുത്തുകയാവും സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം. ഇന്തോ-പസഫിക് രാജ്യങ്ങൾ അവരുടെ വികസന ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ക്വാഡ് സമ്മേളനം നടത്തുന്നത്. അടുത്ത ക്വാഡ് സമ്മേളനം ഇന്ത്യയിൽ വെച്ചാണ് നടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe