മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രകടനപത്രിക പ്രകാശനം ചെയ്തു. തരിശായി കിടക്കുന്ന ജില്ലയിലെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന കരുവോട്, കണ്ടം ചിറ നെല്ല് ഉത്പാദന കേന്ദ്രങ്ങൾ പൂർണ്ണമായും കൃഷിയോഗ്യമാക്കും, പഞ്ചായത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ വെറ്റിനററി സബ് സെൻ്ററുകൾ സ്ഥാപിക്കും, മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കും, മേപ്പയ്യൂർ ടൗണിലുള്ള പഞ്ചായത്ത് ബസ് സ്റ്റാൻ്റ് ആധുനിക രീതിയിൽ പുതുക്കിപ്പണിയും, മേപ്പയ്യൂരിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കും, വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും, പഞ്ചായത്ത് ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കും തുടങ്ങിയ പ്രധാന വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഊന്നൽ നൽകിയത്.മേപ്പയ്യൂർ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ പ്രകാശന കർമ്മം നിർവ്വഹിച്ചു.യു.ഡി.എഫ് പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ.കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി.കമ്മന അബ്ദുറഹിമാൻ, സി.പി നാരായണൻ, പറമ്പാട്ട് സുധാകരൻ, മുജീബ് കോമത്ത്, വിജയൻ മയൂഖം എന്നിവർ സംസാരിച്ചു
മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് പ്രകടനപത്രിക ശ്രീനിലയം വിജയൻ പ്രകാശനം ചെയ്യുന്നു
