മൂന്ന് കാര്യങ്ങൾ ചെയ്താൽ കറണ്ട് ബിൽ കുറയ്ക്കാം; എസി വാങ്ങുമ്പോൾ സ്റ്റാർ റേറ്റിംഗ് മാത്രം നോക്കിയാൽ പോര

news image
Mar 24, 2025, 2:54 pm GMT+0000 payyolionline.in

കണ്ണൂർ: ഉയർന്ന ചൂടിനൊപ്പം വൈദ്യുത ഉപയോഗവും കത്തിക്കയറുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വേഗത്തിലാണ് വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനവെന്നാണ് കെ.എസ്.ഇ.ബി അറിയിക്കുന്നത്. കഴിഞ്ഞ മാസം11,84,02175 യൂണിറ്റാണ് ജില്ലയിലെ വൈദ്യുതി ഉപയോഗം. ഇങ്ങനെ പോയാൽ ഈ മാസത്തെ ഉപഭോഗം ഇതിലും ഏറെ ഉയർന്നതായിരിക്കുമെന്നാണ് ബോർഡ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ കണ്ണൂരിൽ മുൻ മാസങ്ങളെ അപേക്ഷിച്ച് 30 ശതമാനത്തിലേറെയാണ് വൈദ്യുതി ഉപയോഗത്തിലെ വർദ്ധന. സാധാരണ ഏപ്രിൽ,​ മേയ് മാസങ്ങളിൽ പോലും ഇത്രയും വലിയ ഉപയോഗമുണ്ടാകാറില്ല. സാഹചര്യങ്ങൾ വ്യത്യസ്തമാകുമ്പോൾ ഫെബ്രുവരി തൊട്ടുള്ള കണക്കുകൾ തന്നെ ഞെട്ടിക്കുകയാണ്. സംസ്ഥാനത്ത് ആകെയുള്ള സ്ഥിതിയും മറ്റൊന്നല്ല.

നിലവിലെ സാഹചര്യം ഗുരുതരമായ വൈദ്യുതി കമ്മിയിലേക്ക് എത്തിക്കുമെന്നതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതടക്കമുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു. നിലവിൽ അയൽക്കാരായ കർണാടകയും തമിഴ് നാടും ഇതെ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതർ വിശദീകരിക്കുന്നത്.

എ.സി തന്നെ നായക,​ വില്ലനും

ജനുവരിയോടെ തന്നെ ജില്ലയിലെ എ.സി വിൽപ്പനയിൽ കാര്യമായ വർദ്ധനവുണ്ടായി. മുൻ വർഷങ്ങളിൽ വിറ്റതിന്റെ 50 ശതമാനത്തോളം വർദ്ധനവാണിത്. എ.സികളിൽ പല രീതിയിലാണ് കറന്റ് ഉപയോഗിക്കുന്നത്. തുച്ഛമായ വിലയിൽ വിൽക്കുന്ന പലതിനും വലിയ അളവ് കറന്റാണ് വേണ്ടിവരുന്നത്. അന്തരീക്ഷ താപനില കൂട്ടുന്നതിൽ എ.സികൾ വലിയ കാരണമാകാനുള്ള സാദ്ധ്യതയുണ്ടെന്ന ഭീഷണിയും മുന്നിലുണ്ട്.

എ.സി തിരഞ്ഞെടുക്കുമ്പോ

കൂടുതൽ പ്രവർത്തനക്ഷമമായതും കുറവ് കറന്റ് ഉപയോഗിക്കുന്നതുമായവ.
സ്റ്റാർ റേറ്റിംഗ് കൂടുതൽ ഉള്ളവ തിരഞ്ഞെടുക്കണം

എ.സി സ്ഥാപിക്കുന്നത് കൃത്യമായ സ്ഥലത്താകണം

ഉപയോഗവും ബി തുകയും കുറയ്ക്കാ

ആവശ്യം കഴിഞ്ഞാൽ ഫാനും ലൈറ്റും ഓഫ് ചെയ്യുക.

 വൈകുന്നേരം ആറ് മുതൽ 10 വരെ പരമാവധി ഇലക്ട്രിക് സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.

 മോട്ടോർ, വാഷിംഗ് മെഷീൻ, ഇസ്തിരി പെട്ടി തുടങ്ങിയവയുടെ ഉപയോഗം പകൽ മാത്രമാക്കുക.

നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധികൾ മുൻകൂട്ടി കാണുന്നുണ്ട്. ജനങ്ങളും ഈ പ്രതിസന്ധി മനസിലാക്കേണ്ടതുണ്ട്. ഒരു തരത്തിലും വൈദ്യുതി ലഭ്യമാകാത്ത സ്ഥിതി വന്ന് കഴിഞ്ഞാൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. ജനങ്ങൾ ബോധവാന്മാരായി വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം- വൈദുതി ഭവൻ കണ്ണൂർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe