മൂന്നാർ: മൂന്നാറിൽ ദൗത്യ സംഘം വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിച്ചു. ചിന്നക്കനാലിൽ 5 ഏക്കർ കയ്യേറ്റം ഒഴിപ്പിച്ചു. ജില്ലാ കലക്ടർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉൾപ്പെട്ട കയ്യേറ്റ സ്ഥലത്തെ ഏലത്തോട്ടമാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ച സ്ഥലത്ത് ദൗത്യസംഘം സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിച്ചു.
തഹസിൽദാറുടെ നേതൃത്വത്തിലെത്തിയ സംഘം അതിരാവിലെയാണ് കയ്യേറ്റമൊഴിപ്പിച്ചത്. ഇവിടുത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥ സംഘം സീൽ ചെയ്തു. മറ്റു സ്ഥലങ്ങളിൽ ഒഴിപ്പിക്കൽ ഇന്നില്ലെന്ന് റവന്യു സംഘം അറിയിച്ചു.