മലപ്പുറം: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. 25 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖ് അലി തങ്ങളാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയാണ് മത്സരിക്കുക. മഞ്ചേശ്വരത്ത് എ കെ എം അഷറഫ്, കാസര്‍കോട് കല്ലട്ര മായിന്‍ ഹാജി, അഴീക്കോട് കരീം ചേലേരി, കൂത്തുപറമ്പില്‍ ജയന്തി രാജന്, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുളള, പേരാമ്പ്രയില്‍ ഫാത്തിമ തഹലിയ, തിരുവമ്പാടിയില്‍ കാസിം കൂടരഞ്ഞി, കൊടുവളളിയില്‍ പി കെ ഫിറോസ്, കുന്നമംഗലത്ത് റസാക്ക് മാസ്റ്റര്‍, കോഴിക്കോട് സൗത്തില്‍ അഡ്വ. ഫൈസല്‍ ബാബു, വളളിക്കുന്നില്‍ ടി വി ഇബ്രാഹിം, കൊണ്ടോട്ടിയില്‍ ടി പി അഷ്റഫ് അളി, മഞ്ചേരിയില്‍ അഡ്വ. റഹ്മത്തുളള, ഏറനാട് പി കെ ബഷീര്‍, മങ്കടയില്‍ മഞ്ഞളാംകുഴി അലി, പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം, വേങ്ങരയില്‍ കെ എം ഷാജി, കോട്ടക്കലില്‍ ആബിദ് ഹുസൈന് തങ്ങള്‍, തിരൂരില്‍ കുറുക്കോളി മൊയ്തീന്, താനൂരില്‍ പി കെ നവാസ്, തിരൂരങ്ങാടിയില്‍ പി എം എ സമീര്‍, മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന്, ഗുരുവായൂര്‍ സി എച്ച് റഷീദ്, കളമശേരി അഡ്വ. വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിങ്ങനെയാണ് ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍. രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പേരാമ്പ്രയില്‍ ഫാത്തിമ തഹലിയ
Mar 17, 2026, 12:11 pm GMT+0000
payyolionline.in
