വടകര: മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് വടകര നിയോജക മണ്ഡലം മുന്‍ ചെയര്‍മാനുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചോറോട് ചേന്ദമംഗലം തെരുവിലെ കൂടാളി അശോകന് (77) അന്തരിച്ചു. 1974 ൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആയി 92 ൽ സംഘടനാ തിരഞ്ഞെടുപ്പിൽ ഡി സി സി നിർവാഹക സമിതി അംഗവുമായി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, കൈത്തറി തോഴിലാളി കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായി . കെ കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ഹാൻഡ്ലൂം അഡ്വൈസറി ബോർഡ് അംഗവുമായി . വടകര ഓട്ടോ ഡ്രൈവേഴ്സ് കോ ഓർപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് , വടകര പീപ്പിൾസ് സൊസൈറ്റി ഡയറക്ടർ, തുടങ്ങി നിരവധി ചുമതലകൾ വഹിച്ചു. ഭാര്യ: പ്രസന്ന. മക്കൾ: സജീഷ് കൂടാളി, സജിന കൂടാളി. മരുമക്കൾ: സുനിൽകുമാർ (പേരാമ്പ്ര), അർച്ചന. സഹോദരങ്ങൾ; മോഹനൻ, രാധകൃഷ്ണൻ , പരേതനായ ചന്ദ്രൻ.