പയ്യോളി: സി.പി.ഐ(എം) മുൻ ഏരിയ കമ്മിറ്റി അംഗവും ഇരിങ്ങൽ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി. ഗോപാലന്റെ നാലാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ ഏഴ് മണിക്ക് സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് എട്ട് മണിക്ക് കുഞ്ഞുണ്ണി നായർ സ്മാരക വായനശാലയിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ(എം) പയ്യോളി ഏരിയ കമ്മിറ്റി അംഗം ടി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ഷാജി സ്വാഗതം ആശംസിച്ചു. കെ.കെ. കണ്ണൻ, കെ. രവീന്ദ്രൻ, കെ. ജയകൃഷ്ണൻ, വി.വി. ഗോപാലൻ എന്നിവർ സംസാരിച്ചു. കെ.കെ. രമേശൻ നന്ദി രേഖപ്പെടുത്തി.
അനുസ്മരണത്തോടനുബന്ധിച്ച് നാളെ (മാർച്ച് 23, തിങ്കൾ) വൈകീട്ട് അഞ്ച് മണിക്ക് മൂരാട് പാലത്തിന് സമീപം അനുസ്മരണ പൊതുയോഗവും എൽ.ഡി.എഫ് ഇരിങ്ങൽ ലോക്കൽ തിരഞ്ഞെടുപ്പ് കൺവൻഷനും നടക്കും. സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം കെ.കെ. മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്യും.
