വയനാട്(ചൂരല്‍മല): ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിൽ നിന്നും 50 പേരെ രക്ഷപ്പെടുത്തി ചൂരൽമലയിൽ എത്തിച്ചു. ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് ഇവരെ ചൂരൽ മലയിൽ എത്തിച്ചത്.
ദുരന്തത്തിൽ അകപ്പെട്ടവർക്കായി നാലംഗ സംഘങ്ങളായാണ് തിരച്ചിൽ. തിരച്ചിലിനായി നാലു സംഘങ്ങളിലായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിൽ എന്നിയിരുന്നു. സൈന്യം, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരുമുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്ററും എത്തിക്കും.