മു​ട്ടി​ല്‍ മ​രം​മു​റി പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷിച്ചതിനാൽ കേസ് തെളിയിക്കാനായി: വനംമന്ത്രി

news image
Jul 25, 2023, 6:35 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്> മു​ട്ടി​ല്‍ മ​രം​മു​റി കേ​സി​ല്‍ വ​നം​വ​കു​പ്പ് മാ​ത്രം ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യി​രു​ന്നെ​ങ്കി​ല്‍ പ്ര​തി​ക​ള്‍ 500 രൂ​പ പി​ഴ​യ​ട​ച്ച് ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നെ​ന്ന് വ​നം​മ​ന്ത്രി എ ​കെ ശ​ശീ​ന്ദ്ര​ന്‍. പ്ര​ത്യേ​ക സം​ഘം (എ​സ്ഐ​ടി) കേ​സ് അ​ന്വേ​ഷി​ച്ച​തി​നാ​ല്‍ ഗൂ​ഢാ​ലോ​ച​ന​യും തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ലും അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ മ​റ​യാ​ക്കി പ​ട്ട​യ​ഭൂ​മി​യി​ല്‍​നി​ന്ന് വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ള്‍ മു​റി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ള്‍ ചെ​യ്ത​ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്ക​ണം.

വ​നം​വ​കു​പ്പ് മാ​ത്രം അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ല്‍ വ​ന​നി​യ​മം അ​നു​സ​രി​ച്ച് 500 രൂ​പ പി​ഴ​യും ആ​റ് മാ​സം ത​ട​വു​മാ​കും പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കു​മാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ത​ങ്ങ​ള്‍ അ​ത​ല്ല ആ​ഗ്ര​ഹി​ച്ച​ത്.പ്ര​തി​ക​ള്‍ കോ​ട​തി ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ആ​വ​ശ്യ​മാ​യ പ​ഴു​തു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും മ​ന്ത്രി പറഞ്ഞു.

മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ വനം വകുപ്പ് നിയമോപദേശവും  തേടി. പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതിനാൽ വനംവകുപ്പ് തുടർ നടപടി സ്വീകരിക്കണോ എന്നതിലാണ് വ്യക്തത തേടിയത്.

മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങൾ 104 മരങ്ങളാണ് മുറിച്ചു കടത്തിയത്. നിലവിൽ കുപ്പാടി ഡിപ്പോയിൽ മരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. മരങ്ങൾക്ക് 500 വർഷം വരെ പഴക്കമുണ്ടെന്ന ഡിഎൻഎ റിപ്പോർട്ട് കിട്ടിയതോടെ, വൈകാതെ കുറ്റപത്രം നൽകുവാനാണ് പൊലീസ് നീക്കം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe