തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ, യു.എസ് യാത്രക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി. അടുത്ത മാസം എട്ടു മുതൽ 18 വരെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക സന്ദർശനം.
മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രിയടക്കം ഉൾപ്പെടുന്ന സംഘവും ഉണ്ടാവും. യു.എസിൽ ലോക കേരള സഭ മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ലോക ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തും. ക്യൂബ സന്ദർശനത്തിൽ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ അനുഗമിക്കും.
നേരത്തെ മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിരുന്നു. അബുദാബി ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കാനാണ് പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇന്റവെസ്റ്റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്.