ബെയ്റൂട്ട് : ലബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽ ലബനനിലേക്കും ഇസ്രയേലിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി വിമാന കമ്പനികൾ. എയർ ഇന്ത്യ,എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ്, ഫൈ ദുബായ് തുടങ്ങി 14 കമ്പനികളാണ് വിമാന സർവീസ് റദ്ദാക്കിയത്.
ടെൽ അവീവിലേക്കും പുറത്തേക്കുമുള്ള സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. സെപ്തംബർ 24-25 തീയതികളിലെ ദുബായ് – ബെയ്റൂട്ട് എമിറേറ്റ്സ് സർവീസുകളും നിർത്തലാക്കി. യുഎസിൽ നിന്നും ജർമനിയിൽ നിന്നും ഇവിടേയ്ക്ക് വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇതുവരെ 558 പേർ കൊല്ലപ്പെട്ടു. 1835 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കൊല്ലപ്പെട്ടവരി. 50 കുട്ടികളും ഉൾപ്പെടുന്നു. വ്യാമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു. രണ്ട് യുഎൻഎച്ച്സിആർ ഉദ്യാഗസ്ഥരും സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് 2006ൽ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിത്. തെക്ക്, കിഴക്കൻ മേഖലകളില്‍ നിന്ന് ബെയ്‌റൂട്ട് ലക്ഷ്യമാക്കി ജനങ്ങൾ വൻതോതിൽ പലായനം ചെയ്യുന്നതിനിടെയാണ് വ്യാപക ആക്രമണം നടത്തിയത്.
Read more: https://www.deshabhimani.com/news/world/lebanon-israel-conflict-airlines-cancel-services/1139428