മാവേലിക്കര > വീട്ടിൽ നിന്നും കാണാതായ ബിരുദവിദ്യാർഥിയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തി. വെട്ടിയാർ മലയിൽ മുക്ക് നമസ്യയിൽ കൃഷ്ണൻ നായരുടെയും ലിത കൃഷ്‍ണൻ്റെയും മകൻ ദമ്പതികളുടെ മകൻ നിഷാന്ത് കൃഷ്ണൻ (19) ആണ് മരിച്ചത്. കൊട്ടിയം ഡോൺ ബോസ്കോ കോളേജിലെ ബിഎ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയാണ്. വെള്ളി സന്ധ്യയോടെയാണ് നിഷാന്തിനെ കാണാതായത്.
തിരച്ചിലിൽ നിഷാന്ത് സഞ്ചരിച്ച കാർ കൊല്ലകടവ് പാലത്തിന് സമീപം കണ്ടെത്തി. കാറിൻ്റെ താക്കോൽ പാലത്തിൻ്റെ മധ്യ ഭാഗത്തു നിന്നും ലഭിച്ചു. തുടർന്ന് ബന്ധുക്കൾ കുറത്തികാട് പൊലീസിൽ പരാതി നൽകി. ശനി രാവിലെ അഗ്നിരക്ഷാസേന കൊല്ലകടവ് പാലത്തിന് താഴെ അച്ചൻകോവിലാറ്റിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരൻ: നവനീത് കൃഷ്ണൻ (എഞ്ചിനീയറിങ് വിദ്യാർഥി)