മാലിന്യമുക്ത നീർച്ചാലുകൾ: ബോധവൽക്കരണ ബോർഡ് സ്ഥാപിച്ച് ഇരിങ്ങൽ എസ്.എസ്.യു.പി. സ്കൂൾ

news image
Jun 11, 2026, 3:52 pm GMT+0000 payyolionline.in

പയ്യോളി: ലോക പരിസ്ഥിതി ദിനാചരണ വാരത്തോടനുബന്ധിച്ച് ‘മാലിന്യങ്ങൾ വലിച്ചെറിയരുത്, നമ്മുടെ തോടുകളും നീർച്ചാലുകളും മാലിന്യമുക്തമായി സംരക്ഷിക്കുക’ എന്ന സന്ദേശവുമായി ഇരിങ്ങൽ എസ്.എസ്.യു.പി. സ്കൂൾ പരിസ്ഥിതി ക്ലബ്ബ്. ഇതിന്റെ ഭാഗമായി അറുവയിൽ തോടിന് സമീപം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ബോർഡ് സ്ഥാപിച്ചു. പയ്യോളി നഗരസഭാ കൗൺസിലർ പി.വി. നിധീഷ് ബോർഡ് സ്ഥാപിക്കൽ കർമ്മം ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രധാന അധ്യാപിക എം. റീന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് ഇൻ-ചാർജ് സിന്ധു സ്വാഗതവും ഇ. സൗരവ് നന്ദിയും പറഞ്ഞു.

പരിസ്ഥിതി വാരത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലമായി വിപുലമായ പ്രവൃത്തികളാണ് സ്കൂളിൽ നടന്നു വരുന്നത്. മഴക്കാലപൂർവ്വ ശുചീകരണം, പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്, വൃക്ഷത്തൈകൾ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി പതിപ്പ് തയ്യാറാക്കൽ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തിവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe