മഹുവ മൊയ്ത്രക്ക് തിരിച്ചടി; കൈക്കൂലി വാങ്ങിയെന്ന പ്രചാരണം തടയണമെന്ന ഹരജി തള്ളി

news image
Mar 4, 2024, 1:24 pm GMT+0000 payyolionline.in

ന്യൂഡൽഹി: ബിസിനസുകാരനായ ദർശൻ ഹിരനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടu തള്ളി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, അഭിഭാഷകൻ ആനന്ദ് ദേഹദ്രായിയും താൻ കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിക്കുന്നത് തടയണമെന്നായിരുന്നു മഹുവയുടെ ആവശ്യം.

പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് ദർശനിൽ നിന്ന് രണ്ടുകോടി രൂപ കൈക്കൂലിയും ആഡംബര വസ്തുക്കളും വാങ്ങിയെന്നാണ് മഹുവക്കെതിരായ ആരോപണം. തുടർന്ന് നടന്ന അന്വേഷണത്തിന് പിന്നാലെ മഹുവയെ പാർലമെന്റിൽ നിന്ന് സസ്​പെൻഡ് ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ മുഖ്യവിമർശകയായ മഹുവ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ പാർലമെന്റ് ലോഗിൻ ഐ.ഡി വിവരങ്ങൾ ദർശന് കൈമാറിയതായി സമ്മതിച്ചു. ഇത് എം.പിമാർക്കിടയിൽ സാധാരണ നടക്കുന്ന കാര്യമാണെന്നായിരുന്നു മഹുവയുടെ ന്യായീകരണം.

മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തുവന്നിരുന്നു. ആരോപണങ്ങളെ കുറിച്ച് സി.ബി.ഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe