മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള നിയമസഭ. എൻസിപി നേതാവ് അജിത് പവാർ ഇന്ന് രാവിലെ മുംബൈയിൽ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനാപകടത്തിൽ മരിച്ചത്. പൈലറ്റുമാരും പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറ് പേരാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാവിലെ എട്ട് മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന ചെറിയ വിമാനം 45 മിനിറ്റിനുശേഷം ബാരാമതി വിമാനത്താവളത്തിന് സമീപം ലാൻഡിംഗിനിടെ തകർന്നുവീഴുകയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പ്രധാന പൊതുയോഗങ്ങളിൽ അജിത് പവാർ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസുകളും സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് യാത്രക്കാരും അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനായി ഡൽഹിയിലായിരുന്ന ശരദ് പവാറും സുലെയും ഉടൻ പൂനെയിലേക്ക് പോകും.
