മുംബൈ: ബിആർ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ശകുനിയുടെ വേഷം ചെയ്ത പ്രശസ്തനായ നടൻ ഗുഫി പേന്തല്‍ അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു.
“ഞങ്ങളുടെ പിതാവ് മിസ്റ്റർ ഗുഫി പേന്തല്‍ (ശകുനി മാമ) അന്തരിച്ചു. വിയോഗത്തില്‍ അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു” -. ഗുഫി പേന്തലിന്റെ കുടുംബം ഇറക്കിയ ഔദ്യോഗിക പത്രകുറിപ്പില്‍ പറയുന്നു.