മലപ്പുറം ജില്ലാ ബാങ്ക് ലയനം ഹെെക്കോടതി ശരിവെച്ചു; ഹർജി തള്ളി 

news image
Feb 29, 2024, 6:36 am GMT+0000 payyolionline.in
കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. സര്‍ക്കാര്‍ നടപടി നിയമപരമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്  ലയനത്തിനെതിരെ യുഡിഎഫ് നേതാക്കൾ നൽകിയ  ഹര്‍ജി തള്ളി.

ലയനം ശരിശവച്ച സിംഗിൾബെഞ്ച് ഉത്തരവ് ശരിവെച്ചു. സിംഗിൾ ബെഞ്ച് ത്തരവിനെതിരെ ലീഗ് മുന്‍ എംഎല്‍എ യുടെയും പ്രാഥമിക ബാങ്കുകളുടെയും ഹര്‍ജികളും,റിസര്‍വ് ബാങ്ക് നിലപാടും  കോടതി തള്ളി . സഹകരണ നിയമത്തിലെ ഭേദഗതികള്‍ കോടതി അംഗീകരിച്ചു.

 

സഹകരണ നിയമത്തിലെ  ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആര്‍ബിആഐ വാദം. ലയനത്തിന്  അനുമതി നല്‍കിയിട്ട് എതിര്‍ത്തതെന്തിനെന്ന്  കോടതി ചോദിച്ചു. ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്നും കോടതി ഉത്തരവായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe