മദ്യപിച്ച് ബൈക്കോടിച്ച് ആംബുലൻസിലിടിച്ചു: പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

news image
Sep 15, 2026, 11:18 am GMT+0000 payyolionline.in

പത്തനംതിട്ട: മദ്യപിച്ച് ബൈക്കോടിച്ച് രോഗിയുമായി പോയ ആംബുലൻസിലിടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പ്രവീൺ കുമാറാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പത്തനംതിട്ട കോന്നി കൊന്നപ്പാറയിലാണ് സംഭവം നടന്നത്.

​നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രോഗി സഞ്ചരിച്ച ആംബുലൻസിലേക്ക്, പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന പ്രവീണിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗിക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു.

​അപകട സ്ഥലത്ത് നേരെ നിൽക്കാൻ പോലും കഴിയാത്ത വിധം മദ്യപിച്ചിരുന്ന പ്രവീൺ കുമാറിനെ നാട്ടുകാർ തടഞ്ഞുവെച്ച് കോന്നി പോലീസിന് കൈമാറുകയായിരുന്നു. വൈദ്യപരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും തുടർനടപടികൾക്കും സാധ്യതയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe