താമരശേരി: താമരശേരി ചുരത്തിൽ മദ്യം കയറ്റിവന്ന ചരക്ക് ലോറി നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് മറിഞ്ഞു. ഒന്നാം വളവിന് താഴെ ലോറി 28-ാംമൈലിന് സമീപമാണ് അപകടം നടന്നത്. ബാഗ്ലൂരിൽ നിന്നും മാഹിയിലേക്ക് മദ്യവുമായി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് കാറുമായി തട്ടി മുപ്പത് മീറ്ററോളം താഴേക്ക് പതിച്ചത്.
ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. പരിക്കേറ്റ ഡ്രൈവർ തമിഴ്നാട് സ്വദേശി സെൽവരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്ത് എത്തി.
മദ്യം കയറ്റിവന്ന ചരക്ക് ലോറി താമരശേരി ചുരത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു
Dec 10, 2022, 12:29 pm GMT+0000
payyolionline.in
എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമം; നടന് ഷൈന്‍ ടോം ചാ ..
സാധനങ്ങളിൽ തിരിമറി; തൃക്കുന്നപ്പുഴയിലെ റേഷൻകടകളുടെ ലൈസൻസ് റദ്ദാക്കി