മതേതര ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണം: ഡോ. ഹുസൈൻ മടവൂർ

news image
Apr 8, 2026, 6:05 am GMT+0000 payyolionline.in

കോഴിക്കോട്: ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ നിലകൊള്ളുന്നവർക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വർഗീയതയും മതസ്പർധയും വളർത്താൻ ശ്രമിക്കുന്നവർ രാജ്യത്തോടും ജനങ്ങളോടും ചെയ്യുന്നത് കൊടും ക്രൂരതയാണെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തെ വോട്ടിലൂടെ പിഴുതെറിയണമെന്നും അദ്ദേഹം പറഞ്ഞു.

മത-രാഷ്ട്രീയ ഭേദമന്യേ എല്ലാ പൗരന്മാർക്കും സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കണം. ഭരണാധികാരികളും നിയമപാലകരും മതം നോക്കി പ്രവർത്തിക്കുന്നത് ഭരണഘടനയുടെ മൗലിക തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് മതേതരത്വത്തിന്റെ നാശത്തിന് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ ഫാഷിസ്റ്റ് ചിന്താഗതിക്കാർക്ക് മതേതര ഇന്ത്യ പിന്തുണ നൽകില്ലെന്ന് വോട്ടിലൂടെ കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതിനായി സമ്മതിദാനാവകാശം അതീവ ജാഗ്രതയോടെ വിനിയോഗിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe