മണ്ഡല–-മകരളവിളക്ക്: ഇടത്താവളങ്ങളിൽ ഭക്ഷണവില നിർണയിച്ചു

news image
Nov 5, 2024, 4:33 pm GMT+0000 payyolionline.in

കോട്ടയം: മണ്ഡല–-മകരളവിളക്ക് കാലത്തേക്ക്‌ ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

പ്രധാന ഇടത്താവളങ്ങളായ എരുമേലി, വൈക്കം, കടപ്പാട്ടൂർ, തിരുനക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിലേയും കോട്ടയം റെയിൽവേ സ്‌റ്റേഷൻ കാന്റീൻ, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ വിലയാണ്‌ നിർണയിച്ചത്.  വിലവിവിരപ്പട്ടിക ഹോട്ടലുകളിലും റെസ്‌റ്റോന്ററുകളിലും ഇടത്താവളങ്ങളിലും പ്രദർശിപ്പിക്കണം. തീർഥാടകർക്കു പരാതി അറിയിക്കാൻ പൊതുവിതരണ വകുപ്പ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പറും വിലവിവരപ്പട്ടികയിൽ ചേർക്കണം.


ഇനം- വില (ജിഎസ്ടി ഉൾപ്പെടെ)

1 . കുത്തരി ഊണ് :–- -72 രൂപ
2. ആന്ധ്രാ ഊണ് (പൊന്നിയരി) :–- -72 രൂപ
3. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) :–- -35 രൂപ
4. ചായ(150 മില്ലി)- :–- 12 രൂപ
5. മധുരമില്ലാത്ത ചായ, കാപ്പി (150 മില്ലി) :–- -11 രൂപ
6. കാപ്പി -(150 മില്ലി) :–- 12 രൂപ
7. ബ്രൂ കോഫി/നെസ് കോഫി (150 മില്ലി)- :–- 16 രൂപ
8. കട്ടൻ കാപ്പി (150 മില്ലി) :–- -10 രൂപ
9. മധുരമില്ലാത്ത കട്ടൻകാപ്പി (150 മില്ലി)- :–- എട്ട്‌ രൂപ
10. കട്ടൻചായ/മധുരമില്ലാത്ത കട്ടൻചായ (150 മില്ലി) :–- ഒമ്പത്‌ രൂപ
11. മെഷീൻ ചായ -:–- ഒമ്പത്‌ രൂപ
12. മെഷീൻ കാപ്പി- :–- 11 രൂപ
13.  മെഷീൻ മസാല ചായ- :–- 15 രൂപ
14.  മെഷീൻ ലെമൻ ടീ :–- -15 രൂപ
15. മെഷീൻ ഫ്‌ളേവേർഡ് ഐസ് ടി :–- -21 രൂപ
16.  ഇടിയപ്പം, ദോശ, ഇഡലി, പാലപ്പം, ചപ്പാത്തി, (1 എണ്ണം 50 ഗ്രാം വീതം) :–- -11 രൂപ
17. ചപ്പാത്തി (50 ഗ്രാം വീതം 3 എണ്ണം കുറുമ ഉൾപ്പെടെ) :–- -65 രൂപ
18.  പൊറോട്ട 1 എണ്ണം :–- -13 രൂപ
19. നെയ്‌റോസ്റ്റ് (175 ഗ്രാം) :–- -48 രൂപ
20.- പ്ലെയിൻ റോസ്റ്റ്- :–- 36 രൂപ
21. -മസാലദോശ ( 175 ഗ്രാം) :–- 52 രൂപ
22. പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം) :–- -38 രൂപ
23. -മിക്‌സഡ് വെജിറ്റബിൾ- :–- 31 രൂപ
24. പരിപ്പുവട, ഉഴുന്നുവട, ബോണ്ട (60 ഗ്രാം) :–- -10 രൂപ
25. കടലക്കറി, ഗ്രീൻപീസ് കറി, കിഴങ്ങ് കറി (100 ഗ്രാം):–-  -32 രൂപ
26. തൈര് (1 കപ്പ് 100 മില്ലി) :–- -15 രൂപ
27. കപ്പ (250 ഗ്രാം ) :–- -31 രൂപ
28. ഉള്ളിവട -(60 ഗ്രാം) -:–- 12 രൂപ
29. ഏത്തയ്ക്കാപ്പം -(75 ഗ്രാം പകുതി)- :–- 12
30. തൈര് സാദം :–- -48 രൂപ
31. ലെമൺ റൈസ് :–- -45 രൂപ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe