മണിയൂർ: മണിയൂർ ഹെൽത്ത് സെന്ററിനു സമീപം അടിക്കാടിന് തീപിടിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീ പടർന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പറമ്പിൽ ഉണ്ടായിരുന്ന ഉണങ്ങിയ പുല്ലിനും ചെറുകാടുകൾക്കും തീപിടിച്ചത്.
വിവരം ലഭിച്ചതിനെ തുടർന്ന് വടകരയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് ഉടൻ സ്ഥലത്തെത്തി. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഒ.അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിലൂടെ തീ പൂർണമായി നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.
ഫയർ ഓഫീസർമാരായ എ. ലിജു, മനോജ് കിഴക്കെക്കര, അർജുൻ സി. കെ, സി. ഹരിഹരൻ, കെ. പി റഷീദ് എന്നിവർ ചേർന്നാണ് തീയണച്ചത്. സംഭവത്തിൽ ആളപായമോ മറ്റ് വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വേനൽക്കാലത്ത് അടിക്കാടുകളിലും ഉണങ്ങിയ പുല്ലുമേഖലകളിലും തീപിടിത്തം ഉണ്ടാകുന്നത് പതിവായിട്ടുണ്ട്.
