വടകര: മണിയൂരിൽ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. മണിയൂർചങ്ങാരോത് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 2.936 ഗ്രാം എംഡിഎംഎ യുമായി മണിയൂർ ചങ്ങാരോത് കടവത്തു നിവാസിൽ മുഹമ്മദ് ഷഫാദ് (36) പിടിയിലായത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിറോഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ , പ്രിവന്റിവ് ഓഫീസർ ഗ്രേഡ്മാരായ സുരേഷ് കുമാർ സി.എം, ഷൈജു പി.പി, ഉനൈസ് സിവിൽ എക് സൈസ് ഓഫീസർ ഷിരാജ്, കെ.ജിജു, കെ എം. മുസ്ബിൻ, ഇ എം .തുഷാര ടി പി സിഇഒ, ഡ്രൈവർ പ്രജീഷ്. ഇ കെ, എന്നിവർ പങ്കെടുത്തു.