മണിപ്പൂർ ലിലോങിലെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട്

news image
Jan 3, 2024, 5:58 am GMT+0000 payyolionline.in

ഇംഫാൽ: മണിപ്പൂരിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവല്യൂഷണറി പിപ്പീൾസ് ഫ്രണ്ട്. പദ്ധതിയിട്ടത് മയക്കുമരുന്ന് വിൽപന കേന്ദ്രം ആക്രമിക്കാനെന്നും സംഘടന വ്യക്തമാക്കി. പ്രദേശവാസികൾ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനായി വെടിവെക്കുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.

മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് കർഫ്യൂ ഏർപ്പെടുത്തിയ നാല് ജില്ലകളിൽ നിയന്ത്രണം കുറച്ചു. ഇംഫാൽ വെസ്റ്റ് ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, ഥൗബൽ ജില്ലകളിലാണ് കർഫ്യൂം ലഘൂകരിച്ചത്. അതേസമയം സംഘർഷ മേഖലകളിൽ ജാഗ്രത തുടരും. ഏറ്റുമുട്ടൽ ഉണ്ടായ മേഖലകളിൽ സുരക്ഷാസേനയുടെ വിന്യാസം വർധിപ്പിച്ചു. കുക്കി മേഖലകളിൽ ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കുറുള്ള ബന്ദ് ആരംഭിക്കും. മെയ്ത്തെയ് സുരക്ഷാ സേനയെ തങ്ങളുടെ മേഖലയിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe