മണിപ്പൂർ കലാപം: സുപ്രീംകോടതിയിൽ അടിയന്തര വാദമില്ല; ഹർജി ജൂലെെ 3ലേക്ക് മാറ്റി

news image
Jun 20, 2023, 6:30 am GMT+0000 payyolionline.in

ന്യൂഡൽഹി> മണിപ്പൂർ അക്രമം കേസിൽ  ആദിവാസികളെ സംരക്ഷിക്കാൻ മാർഗനിർദേശങ്ങൾ തേടി ട്രൈബൽ ഫോറം സമർപ്പിച്ച ഹർജിയിൽ അടിയന്തരവാദം സുപ്രീം കോടതി നിരസിച്ചു.  ഹർജി ജൂലെെ മൂന്നിലേക്ക് മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് ഹർജി മാറ്റിയത്.

മണിപ്പൂരിലെ അക്രമം തടയാന്‍ സുപ്രീംകോടതിക്ക് മാത്രമേ കഴിയൂ എന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസാണ് വിഷയം പരാമർശിച്ചത്, വിഷയത്തിന്റെ അടിയന്തരാവസ്ഥ അദ്ദേഹം ഉയർത്തിക്കാട്ടി. അക്രമം തടയുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും 70 ആദിവാസികൾ കൊല്ലപ്പെട്ടതായി  കോടതിയിൽ പറഞ്ഞു. അതേസമയം സുരക്ഷാ ഏജന്‍സികള്‍ സ്ഥലത്തുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

അതേസമയം മണിപ്പൂര്‍ വംശീയ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നതില്‍ വിമര്‍ശനം ശക്തമാവുകയാണ്. സംഘര്‍ഷം തുടങ്ങിയിട്ട് ഇന്ന് 50 നാളുകളായിട്ടും സമാധാന ആഹ്വാനത്തിനോ നേരിട്ടുള്ള ഇടപെടലിനോ പ്രധാനമന്ത്രി മുതിരുന്നില്ല. ഡൽഹിയിൽ  തുടരുന്ന മണിപ്പൂരിലെ ഭരണ പ്രതിപക്ഷ സംഘത്തെ കാണാന്‍ ഇതുവരെയായിട്ടും പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe