മണിപ്പൂർ കലാപം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി

news image
Aug 1, 2023, 7:28 am GMT+0000 payyolionline.in

ന്യൂഡൽഹി: മണിപ്പൂർ കലാപം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ ചൊവ്വാഴ്ച രാജ്യസഭയിൽ നോട്ടീസ് നൽകി. എം.പിമാരായ രാഷ്ട്രീയ ജനതാദളിന്റെ(ആർ.ജെ.ഡി) മനോജ് കുമാർ ഝാ, ആം ആദ്മി പാർട്ടിയുടെ (എ.എ.പി) രാഘവ് ഛദ്ദ എന്നിവരാണ് വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് സഭയിൽ നോട്ടീസ് നൽകിയത്.വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ പ്രതികരിക്കണമെന്ന് ആർ.ജെ.ഡി അംഗം നോട്ടീസിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം ഈ വിഷയത്തിൽ വിശദവും സമഗ്രവുമായ ചർച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പരാജയവും കഴിവുകേടുമാണ് മണിപ്പൂരിൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് എ.എ.പി എം.പി നോട്ടീസിൽ പറഞ്ഞു.നിലവിലെ പ്രതിസന്ധിക്ക് കാരണം മുഖ്യമന്ത്രി എൻ. ബിരേൻ സിംഗാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.അതിനിടെ, ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി മാണിക്കം ടാഗോറും ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്സിൽ ആർ.പി.എഫ് ജവാന്റെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ട സംഭവം പരാമാർശിച്ചായിരുന്നു ആവശ്യം.ചൈനയുമായുള്ള അതിർത്തിയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി മനീഷ് തിവാരിയും ലോക്സഭയിൽ നോട്ടീസ് സമർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe