മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി

news image
Sep 16, 2024, 5:12 am GMT+0000 payyolionline.in

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ, അഞ്ചു ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം സർക്കാർ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.

നിലവിലുള്ള ക്രമസമാധാന നില കണക്കിലെടുത്താണ് തീരുമാനമെന്ന് നിരോധനാജ്ഞ നീട്ടിക്കൊണ്ടുള്ള ഉത്തരവിൽ ആഭ്യന്തര വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 10 മുതൽ 15 വരെ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, കച്ചിങ് എന്നീ അഞ്ചു​ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവെച്ചിരുന്നു.

നിലവിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷം സംസ്ഥാന സർക്കാർ നിരോധനം തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ആഭ്യന്തര കമ്മീഷണർ എൻ. അശോക് കുമാർ ഞായറാഴ്ച ഉത്തരവിൽ പറഞ്ഞു. അതിനിടെ, സെപ്റ്റംബർ 20 വരെ നാല് ജില്ലകളിലെ കർഫ്യൂ നിരോധനങ്ങളിൽ കുറഞ്ഞ മണിക്കൂറുകൾ അധികൃതർ ഇളവ് നൽകി. മണിപ്പൂരിൽ സെപ്റ്റംബർ ഒന്നു മുതൽ തുടർച്ചയായ അക്രമ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

രണ്ട് സ്ത്രീകളും പ്രായമായവരും വിരമിച്ച സൈനികനും ഉൾപ്പെടെ 12 പേരെ തീവ്രവാദികൾ വെടിവെച്ച് കൊല്ലുകയും വിവിധ ജില്ലകളിലായി 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe