മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ കർഫ്യൂ പിൻവലിച്ചു

news image
Jun 2, 2023, 10:30 am GMT+0000 payyolionline.in

ന്യൂഡൽഹി: മണിപ്പൂരിലെ അഞ്ച് ജില്ലകളിലെ കർഫ്യൂ പിൻവലിച്ചു. 12 ജില്ലകളിൽ കർഫ്യൂവിന് ഇളവ് നൽകുകയും ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. സംസ്ഥാനത്തെ നില മെച്ചപ്പെട്ടതായി സർക്കാർ അറിയിച്ചു. നാലു ദിവസമാണ് അമിത് ഷാ സംസ്ഥാനത്തുണ്ടായിരുന്നത്.

കൈവശമുള്ള ആയുധങ്ങൾ അധികൃതർക്ക് വിട്ടുകൊടുക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. ആയുധങ്ങൾക്കായി തെര​ച്ചിൽ നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. തുടർന്ന് 140 ആയുധങ്ങൾ കൈമാറിയതായി പൊലീസ് അറിയിച്ചു. എ.കെ 47, ഇൻസാസ് റൈഫിളുകൾ, കണ്ണീർ വാതകം, ഗ്രനേഡ് ലോഞ്ചർ എന്നിവ ഇതിൽ പെടും. കലാപം പൊട്ടിപ്പുറപ്പെട്ടയുടൻ 2000ത്തോളം ആയുധങ്ങൾ വിവിധ പൊലീസ് സ്റേറഷനുകളിൽ നിന്നായി കൊള്ളയടിച്ചിരുന്നു.

മേയ് മൂന്നിനാണ് മണിപ്പൂരിൽ വംശീയ അക്രമം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. 115 ഗോ​ത്ര ഗ്രാ​മ​ങ്ങ​ൾ​ക്ക് തീ​യി​ട്ടു. 4000 വീ​ടു​ക​ൾ ക​ത്തി​ച്ചാ​മ്പ​ലാ​യി. 75 ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ കൊ​ല്ലപ്പെട്ടതായി സ്ഥി​രീ​ക​രി​ച്ചു. 50ലേ​റെ പേ​രു​ടെ മ​ര​ണം ക​ണ​ക്കി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. 225 ച​ർ​ച്ചു​ക​ളാ​ണ് ക​ത്തി​ച്ച​ത്. ച​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട 75 അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളും ചാ​മ്പ​ലാ​യി.

അ​മി​ത് ഷാ ​മ​ണി​പ്പൂ​രി​ൽ വ​ന്ന ശേ​ഷ​മാ​ണ് കാം​ഗ്പോ​ക്പി ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യു​മാ​യി ‘ആ​രം​ഭാ​യ് തെ​ങ്കോ​ൽ’, ‘മെ​യ്തേ​യി ലീ​പു​ൻ’ എ​ന്നീ സാ​യു​ധ​സം​ഘ​ങ്ങ​ൾ 585 വീ​ടു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത് എന്നതും ശ്രദ്ധേയമാണ്. മ​ണി​പ്പൂ​രി​ലെ ബി.​ജെ.​പി സ​ർ​ക്കാ​ർ കു​കി​ക​ളു​ടെ ഗോ​ത്ര​മേ​ഖ​ല​യി​ൽ ‘കോ​മ്പി​ങ് ഓ​പ​റേ​ഷ​ൻ’ തു​ട​ങ്ങി​യ ശേ​ഷ​മാ​ണ് മെ​യ്തേ​യി തീ​വ്ര​വാ​ദി​ക​ൾ മ​ണി​പ്പൂ​​ർ റൈ​ഫി​ൾ​സ്, ഐ.​ആ​ർ.​ബി, മ​ണി​പ്പൂ​ർ പൊ​ലീ​സ് ട്രെ​യി​നി​ങ് അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe