ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ സുരക്ഷ ശക്തമാക്കി. പുതിയ ബാച്ച് പൊലീസ് വ്യാഴാഴ്‌ച ചുമതലയേൽക്കും. വി എസ് അജിത്താണ് സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ. 10 ഡിവൈഎസ്‌പിമാർ, 36 ഇൻസ്പെക്ടർമാർ, 105 എസ്ഐമാർ, 1,450 പൊലീസുകാർ എന്നിവരടങ്ങുന്നതാണ് പുതിയ ബാച്ച്.
തീർഥാടകർ പർണശാല ഒരുക്കി തമ്പടിക്കുന്ന പാണ്ടിത്താവളത്ത് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചു. ഇവിടെ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ. മകരജ്യോതി കാണാൻ കഴിയുന്ന പുല്ലുമേട്, അട്ടത്തോട്, നെല്ലിമല, നിലയ്ക്കൽ, ഹിൽടോപ്പ്, പരുന്തുംപാറ എ ന്നിവിടങ്ങളിലൊക്കെ സുരക്ഷ ശക്തമാക്കി. ജ്യോതി കാണാൻ കഴിയുന്നിടങ്ങളിലെല്ലാം ശക്തമായ സുരക്ഷയാണ് ക്രമീകരിക്കുന്നത്. ഇവിടെ ആവിശ്യമായ വെളിച്ചം ക്രമീകരിക്കും. തീർഥാടകർക്ക് കുടിവെള്ളം നൽകുന്നതിനുള്ള സംവിധാനവും ഒരുക്കും.