കൊച്ചി∙ കുറുമശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. ഗൃഹനാഥനെയും ഭാര്യയെയും മകനെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുറുമശേരി അമ്പാട്ടുപറമ്പിൽ ഗോപി (62), ഭാര്യ ഷീല (55), മകൻ ഷിബി (33) എന്നിവരെ വീടിന്റെ ഹാളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുന്നു. ഗോപി ഓട്ടോ ഡ്രൈവർ ആയിരുന്നു. ഷിബി വിദേശത്തുനിന്ന് മടങ്ങി വന്നയാളാണ്. ഷിബിയുടെ ഭാര്യയെയും രണ്ടു മക്കളെയും കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു.