കോട്ടയം: അതിരമ്പുഴയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി അനിൽ വർക്കി (26) യാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. ചൊവ്വാഴ്ചയായിരുന്നു അതിരമ്പുഴ സ്വദേശിനിയായ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന കുടുബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു