ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്; മദ്യലഹരിയിൽ ക്രൂരത, പ്രതി പിടിയിൽ

news image
Dec 31, 2025, 12:10 pm GMT+0000 payyolionline.in

കാസർഗോഡ്:  ബേഡകത്ത് കുടുംബകലഹത്തെത്തുടർന്ന് ഭാര്യയുടെ ദേഹത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശിനിയായ ജാനകിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ഭർത്താവ് രവീന്ദ്രനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രതി ജാനകിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈവശമിരുന്ന ആസിഡ് ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാനകി നിലവിൽ ചികിത്സയിലാണ്. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe