ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

news image
Jul 2, 2024, 12:08 pm GMT+0000 payyolionline.in
പാലക്കാട്: ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മുംബൈ സ്വദേശി സുഹൈൽ ഇഖ്ബാൽ ചൗധരിയെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗോവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഷൊർണൂർ എസ്ഐ കെ.ഗോപാലനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മെയ് 12 ന് ദുബൈയിൽ വെച്ചാണ് സംഭവം നടന്നത്. സുഹൈൽ ഇഖ്ബാലും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവ ശേഷം തിരികെ കുളപ്പുള്ളിയിലെത്തിയ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കുളപ്പുള്ളിയിലാണ് യുവതി താമസിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe