ബോർഡർ സ്പോർട്സ് അക്കാദമി പയ്യോളി അത്‌ലറ്റ്കൾക്ക് ജേഴ്സി സമ്മാനിച്ചു.

news image
Sep 7, 2026, 8:19 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് ബോർഡർ സ്പോർട്‌സ് അക്കാദമി പയ്യോളിയുടെ താരങ്ങൾക്ക് ജേഴ്സി വിതരണവും കോച്ച് സുധീഷ് കുമാറിനെ അനുമോദിക്കുന്ന ചടങ്ങും നടന്നു. നഗരസഭ വാർഡ് കൗൺസിലർ മജിഷ സുജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫൈബർ സോൺ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ദിൽജിത്ത് ജേഴ്‌സി സമ്മാനിച്ചു. കെ.വി. നിഷാന്ത് അധ്യക്ഷനായ ചടങ്ങിൽ രാജൻ കൊളാവിപ്പാലം, കെ.ടി. കേളപ്പൻ, എം. ടി. വിനോദൻ, ശിവദാസൻ ഇരിങ്ങൽ, കായികതാരം ആദിത്യ, കെ നൗഷാദ് എന്നിവർ സംസാരിച്ചു .ജയഗോവിന്ദൻ സ്വാഗതവും സുബിത നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe