കേന്ദ്ര സർക്കാരിന് കീഴിൽ ജോലി നേടാൻ അവസരം. 92 ബോംബെ ഹൈക്കോടതിയിലേക്ക് പുതുതായി ക്ലർക്ക് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. മിനിമം ഡിഗ്രി യോഗ്യതയുള്ളവർക്കായി ആകെ 129 ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 5.
തസ്തിക & ഒഴിവ്
ബോംബെ ഹൈക്കോടതിയിൽ ക്ലർക്ക് റിക്രൂട്ട്മെൻ്റ്. ആകെ 129 ഒഴിവുകൾ.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 29200 രൂപ മുതൽ 92,300 രൂപ വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18 മുതൽ 38 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി, സർക്കാർ സർവീസിൽ നിന്നുള്ളവർ എന്നിവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവരായിരിക്കണം. എൽ.എൽ.ബി യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്.
അപേക്ഷ ഫീസ്
രജിസ്ട്രേഷൻ ഫീസായി 100 രൂപ അടയ്ക്കണം. ഷോർട്ട് ലിസ്റ്റിങ്ങിന് ശേഷം 400 രൂപ പരീക്ഷ ഫീസ് നൽകണം.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബോംബെ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക.