ബിഹാർ, നേപ്പാൾ സ്വദേശികൾക്ക് നേരെ കശ്മീരിൽ ഭീകരാക്രമണം

news image
Nov 3, 2022, 2:42 pm GMT+0000 payyolionline.in

കശ്മീര്‍ : കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് വീണ്ടും ഭീകരാക്രമണം. ബിഹാർ, നേപ്പാൾ സ്വദേശികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. അനന്ത്‌നാഗിലെ സ്വകാര്യ സ്കൂൾ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെനില ഗുരുതരമാണ്. പ്രദേശത്ത് പൊലീസും സുരക്ഷാസേനയും തിരച്ചിൽ തുടങ്ങി. നേരത്തെയും സമാനമായ രീതിയിൽ കശ്മീരിൽ ഇതര സംസ്ഥാനക്കാ‍‍ര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe