ബിഷപ്പ് സ്ഥാനത്ത് നിന്നും ഫ്രാങ്കോ മുളക്കൽ രാജി വെച്ചു

news image
Jun 1, 2023, 11:05 am GMT+0000 payyolionline.in

ദില്ലി : ജലന്ധ‍ര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നും ഫ്രാങ്കോ മുളക്കൽ രാജി വെച്ചു. രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളക്കൽ പറയുന്നത്. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും.

അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയും അറിയിച്ചു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ   ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിനെതിരായ ഹ‍ര്‍ജി കോടതിയുടെ പരിഗണനയിരിക്കെയാണ് രാജി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe