ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി; ആവശ്യം സുപ്രീംകോടതി തള്ളി

news image
Feb 2, 2024, 11:08 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ബെംഗളൂരുവിലെ ഇ.ഡി ഡപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച ഹർജി തള്ളിയത്.

2021 ഒക്ടോബറിൽ കർണാടക ഹൈക്കോടതിയാണ് ബിനീഷിനു ജാമ്യം അനുവദിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകരായ ജി.പ്രകാശ്, എം.എൽ.ജിഷ്ണു എന്നിവർ സുപ്രീംകോടതിയെ അറിയിച്ചു.

ബിനീഷിന് എതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ സ്റ്റേ‌യ്‌ക്കെ‌തിരെ ഇഡി അപ്പീൽ നൽകിയിട്ടില്ലെന്നും ബിനീഷിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് ഇഡിയുടെ ഹർജി തള്ളിയത്. ഇഡി ഡപ്യൂട്ടി ഡയറക്ടർക്ക് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജാണ് ഹാജരായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe