തിരുവനന്തപുരം > ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ പാർട്ടിവിട്ടു. സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് പ്രവർത്തിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഷാളണിയിച്ച് സ്വീകരിച്ചു.
ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹി ആയിരുന്ന നസീർ കഴിഞ്ഞ 30 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. ബിജെപി മെഡിക്കല്‍കോഴ അഴിമതിയില്‍ അന്വേഷണ കമ്മീഷന് അംഗമായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ബിജെപി പൂര്‍ണമായും അവഗണിച്ചെന്ന് എ കെ നസീര്‍ വ്യക്തമാക്കി.